National

ബിജെപിയെ തകർക്കുകയാണ് ലക്ഷ്യമെങ്കിൽ വിജയ്ക്ക് ഇന്ത്യ മുന്നണിയിലേക്ക് സ്വാഗതമെന്ന് കോൺഗ്രസ്

നടനും ടിവികെ നേതാവുമായ വിജയ്‌നെ ഇന്ത്യ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കോൺഗ്രസ്. വിജയ് മുന്നണിയിൽ വന്നാൽ നല്ലതെന്ന് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ സെൽവ പെരുന്തഗെ പറഞ്ഞു. ബിജെപിയെ തകർക്കുകയാണ് വിജയ് യുടെ ലക്ഷ്യമെങ്കിൽ ഇന്ത്യ മുന്നണിയിലേക്ക് സ്വാഗതം എന്നാണ് സെൽവപെരുന്തഗെ പറഞ്ഞത്.

അതേസമയം വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ടിവികെ മത്സരിക്കില്ല. ഈറോഡ് ഈസ്റ്റ് മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തില്ലെന്നും ഒരു പാർട്ടിയെയും പിന്തുണക്കില്ലെന്നും ടിവികെ പറഞ്ഞു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ടിവികെയുടെ ലക്ഷ്യമെന്ന് വിജയ് വ്യക്തമാക്കിയിട്ടുണ്ട്

ഭരണകക്ഷിയായ ഡിഎംകെ തെരഞ്ഞെടുപ്പ് പ്രക്രിയ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എഐഡിഎംകെയും എൻഡിഎയും നേരത്തെ ഉപതെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. പിന്നാലെയാണ് ടിവികെയും സ്ഥാനാർഥിയെ മത്സരിപ്പിക്കില്ലെന്ന് വ്യക്തമാക്കിയത്.

See also  ജമ്മു കാശ്മീരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്

Related Articles

Back to top button