World

ഇസ്രായേൽ ആക്രമണം: പരുക്കേറ്റ ഇറാൻ സേനാ മേധാവി അലി ഷംഖാനി മരിച്ചതായി റിപ്പോർട്ട്

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ സൈനിക മേധാവി അലി ഷംഖാനി കൊല്ലപ്പെട്ടു. റോഡ് ജംഗ്ഷന് മുകളിലുള്ള 12 നില ഫ്‌ളാറ്റിന്റെയും ഷോപ്പിംഗ് മാളിന്റെയും മുകളിലുള്ള രണ്ട് നിലകൾ ആക്രമണത്തിൽ കത്തിനശിച്ചു. തിരിച്ചടിയായി ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങളിൽ ഇറാനും ആക്രമണം നടത്തി

മുതിർന്ന സൈനിക മേധാവിയായ അലി ഷംഖാനിയുടെ വീട് കേന്ദ്രീകരിച്ചായിരുന്നു ഇന്ന് പുലർച്ചെ ഇസ്രായേൽ ആക്രമണം നടത്തിയത്. ഇറാൻ പരമോന്നത നേതാവ് അലി ഖൊമേനിയുടെ അടുത്ത സഹായി കൂടിയാണ് ഷംഖാനി.

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎസുമായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ പ്രധാന പങ്ക് വഹിച്ചത് ഷംഖാനിയായിരുന്നു.

See also  ഇസ്രായേലിന്റെ നടപടിയിൽ ലോകരാജ്യങ്ങളുടെ ശക്തമായ അപലപനം; 'നിയമലംഘനം' എന്ന് തുർക്കി

Related Articles

Back to top button