World

യുഎസിലേക്ക് ഇനി എളുപ്പത്തില്‍ പറക്കാനാവില്ല; 36 രാജ്യങ്ങള്‍ക്ക് യാത്രാവിലക്കുമായി ഡൊണാള്‍ഡ് ട്രംപ്

വീണ്ടും യാത്രാ വിലക്കുമായി യുഎസ് രംഗത്ത്. പുതുതായി 36 രാജ്യങ്ങള്‍ക്ക് ആണ് യുഎസ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 36 രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക്.

 

വിലക്ക് ഏര്‍പ്പെടുത്തുന്ന 36 രാജ്യങ്ങളില്‍ 25ഉം ആഫ്രിക്കന്‍ രാജ്യങ്ങളാണ്. ഏത്യോപ്യ, ഈജിപ്റ്റ്, ജിബുട്ടി തുടങ്ങിയ രാജ്യങ്ങളും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയവയുടെ പട്ടികയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട കരടില്‍ അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി മാര്‍ക്കോ റൂബിയോ ഒപ്പുവച്ചു. അടിയന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് പട്ടികയിലുള രാജ്യങ്ങള്‍ക്ക് അമേരിക്ക 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

അംഗോള, ബെനിന്‍, ബുര്‍ക്കിന ഫാസോ, കാബോ വെര്‍ഡെ, കാമറൂണ്‍, കോട്ട് ഡി ഐവയര്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ജിബൂട്ടി, എത്യോപ്യ, ഈജിപ്ത്, ഗാബണ്‍, ഗാംബിയ, ഘാന, ലൈബീരിയ, മലാവി, മൗറിറ്റാനിയ, നൈജര്‍, നൈജീരിയ, സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പി, സെനഗല്‍, ദക്ഷിണ സുഡാന്‍, ടാന്‍സാനിയ, ഉഗാണ്ട, സാംബിയ, സിംബാബ്വെ എന്നീ രാജ്യങ്ങള്‍ക്കാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

The post യുഎസിലേക്ക് ഇനി എളുപ്പത്തില്‍ പറക്കാനാവില്ല; 36 രാജ്യങ്ങള്‍ക്ക് യാത്രാവിലക്കുമായി ഡൊണാള്‍ഡ് ട്രംപ് appeared first on Metro Journal Online.

See also  മസ്‌ക് പണി തുടങ്ങി; ഫെഡറല്‍ ജീവനക്കാര്‍ രാജിവയ്‌ക്കേണ്ടി വരുമെന്ന് ഭീഷണി

Related Articles

Back to top button