World

ഇസ്രായേലിലെ സൊറോകോ ആശുപത്രി മിസൈലാക്രമണത്തിൽ തകർന്നു; 30ലധികം പേർക്ക് പരുക്ക്

തെക്കൻ ഇസ്രായേലിലെ സൊറോകോ ആശുപത്രിയിൽ ഇറാന്റെ മിസൈൽ ആക്രമണം. 30ലധികം പേർക്ക് പരുക്കേറ്റതായി ഇസ്രായേൽ അധികൃതർ അറിയിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ഇസ്രായേൽ എമർജൻസി സർവീസ് ഉദ്യോഗസ്ഥ മേഗൻ ഡേവിഡ് ആദം ബിബിസി ന്യൂസിനോട് പ്രതികരിച്ചു

മിസൈൽ പതിച്ച് കെട്ടിടത്തിന്റെ വലിയൊരു ഭാഗം തകർന്നിട്ടുണ്ട്. ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തെ ക്രിമിനൽ ആക്ടിവിറ്റി എന്നാണ് ഇസ്രായേൽ വിദേശകാര്യ സഹമന്ത്രി ഷാറൻ ഹസ്‌കേൽ വിശേഷിപ്പിച്ചത്. സൈനിക കേന്ദ്രത്തിലേക്ക് ആയിരുന്നില്ല ആക്രമണം, ആശുപത്രിയിലേക്കായിരുന്നു. ലോകം ഇതിനെതിരെ ശബ്ദമുയർത്തണമെന്നും ഹസ്‌കേൽ പറഞ്ഞു

ടെൽ അവീവ് ലക്ഷ്യമിട്ട് ഇരുപതോളം മിസൈലുകളാണ് ഇന്ന് രാവിലെ ഇറാൻ തൊടുത്തത്. ഇതിൽ ഭൂരിഭാഗവും ഇസ്രായേലിന്റെ അയേൺ ഡോം ചെറുത്തു. അഞ്ച് മിസൈലുകൾ ഇസ്രായേലിൽ പതിച്ചതായാണ് വിവരം.

See also  മാസ്ക് ധരിച്ചെത്തിയ സംഘം യൂണിഫോമിലുള്ള NYPD പോലീസുകാരനെ ക്രൂരമായി മർദ്ദിച്ച് കൊള്ളയടിച്ചു

Related Articles

Back to top button