World

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം അവ്യക്തം

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഓഫ് കാൽഗറിയിലെ വിദ്യാർഥിനിയും ഡൽഹി സ്വദേശിയുമായ ടാന്യ ത്യാഗിയാണ് മരിച്ചത്. വാർകൂവറിനെ ഇന്ത്യൻ കോൺസുലേറ്റാണ് വിവരം അറിയിച്ചത്

മരണകാരണം വ്യക്തമല്ലെന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ കോൺസുലേറ്റ് ജനറൽ പറയുന്നു. കുടുംബവുമായും അധികൃതരുമായും ബന്ധപ്പെടുന്നുണ്ടെന്നും കോൺസുലേറ്റ് ജനറൽ അറിയിച്ചു.

മരണകാരണം എന്താണെന്ന് കനേഡിയൻ അധികൃതരും സ്ഥിരീകരിച്ചിട്ടില്ല. വിദേശത്ത് പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർഥികൾ അടുത്തിടെ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്ന സംഭവങ്ങൾ ഏറി വരികയാണ്.

See also  അനിശ്ചിതാവസ്ഥയില്‍ തുടര്‍ന്ന് വെടിനിര്‍ത്തല്‍; പലസ്തീന്‍ ബന്ദികളെ വിട്ടയക്കുന്നത് വൈകുന്നു

Related Articles

Back to top button