World

ഇറാനിലെ ആക്രമണം അവസാനിപ്പിക്കില്ല; യുഎൻ സുരക്ഷാ സമിതി നിർദേശം തള്ളി ഇസ്രായേൽ

ഇറാനിലെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ. ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതി യോഗത്തിലാണ് ഇസ്രായേൽ നിലപാട് വ്യക്തമാക്കിയത്. സംഘർഷം അവസാനിപ്പിക്കുന്ന ലോകരാഷ്ട്രങ്ങളുടെ അഭ്യർഥന ഇസ്രായേൽ തള്ളി. ഇസ്രായേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ പറഞ്ഞു.

സംഘർഷം ആരംഭിച്ച് എട്ടാം ദിവസമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിഷയം ചർച്ചക്കെടുത്തത്. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് ആവശ്യപ്പെട്ടു. മേഖലയിൽ സമധാനം പുനഃസ്ഥാപിക്കണമെന്നും ഗുട്ടറെസ് നിർദേശിച്ചു

ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ ഉയർത്തിയായിരുന്നു ഇറാൻ അംബാസഡറുടെ പ്രസംഗം. ഇസ്രായേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇരാൻ പറഞ്ഞു. എന്നാൽ ഇറാൻ ഇരവാദം ഉയർത്തരുതെന്നായിരുന്നു ഇസ്രായേലിന്റെ പ്രതികരണം

See also  കടലിനടിയിൽ 'നിഗൂഢ വലയം' തീർത്ത് പഫർ മത്സ്യം; പ്രജനനത്തിനായി ആൺ മത്സ്യങ്ങൾ മണൽ ഇളക്കി കൂടൊരുക്കുന്നു

Related Articles

Back to top button