World

അമേരിക്കക്ക് പിന്നാലെ ഇറാനിലെ ആണവനിലയം ആക്രമിച്ച് ഇസ്രായേലും; ആണവ വികരണം ഇല്ലെന്ന് ഇറാൻ

അമേരിക്കക്ക് പുറകെ ഇറാനിലെ ഫോർദോ ആണവനിലയം ആക്രമിച്ച് ഇസ്രായേൽ. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ എവിൻ ജയിലും ഇറാനിയൻ സ്‌റ്റേറ്റ് പ്രക്ഷേപണ നിലയത്തിലും ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടു. ആണവവികരണ ഭീഷണിയില്ലെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇറാന്റെ മൂന്ന് ആണവനിലയങ്ങളിലേക്ക് അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ന്യൂക്ലിയർ കേന്ദ്രങ്ങളിലേക്കാണ് യുഎസ് യുദ്ധവിമാനങ്ങൾ ബോംബുകൾ വർഷിച്ചത്. ബങ്കർ ബസ്റ്റർ ബോംബുകളാണ് അമേരിക്ക പ്രയോഗിച്ചത്

ദൗത്യം വിജയകരമാണെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഇതിന് പിന്നാലെ പ്രതികരിച്ചിരുന്നു. ഇറാൻ സമധാന ശ്രമങ്ങൾ നടത്തിയില്ലെങ്കിൽ ഇനിയും ആക്രമിക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്.

The post അമേരിക്കക്ക് പിന്നാലെ ഇറാനിലെ ആണവനിലയം ആക്രമിച്ച് ഇസ്രായേലും; ആണവ വികരണം ഇല്ലെന്ന് ഇറാൻ appeared first on Metro Journal Online.

See also  വാഷിംഗ്ടണിലെ വേൾഡ് പ്രൈഡ് ആഘോഷങ്ങൾക്ക് സമാപനം; രാഷ്ട്രീയ വിഷയങ്ങൾ നിറഞ്ഞുനിന്നു

Related Articles

Back to top button