Kerala

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; അൻവറിന്റെ ആരോപണങ്ങൾ ചർച്ച ചെയ്യും

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി എംആർ അജിത് കുമാറിനും എതിരെ പിവി അൻവർ എംഎൽഎ നൽകിയ പരാതി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചർച്ച ചെയ്യും. പി ശശി അധികാര കേന്ദ്രമായി പ്രവർത്തിക്കുകയാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്നു എന്നുമാണ് പിവി അൻവറിന്റെ ആക്ഷേപം.

ശശിക്കെതിരായ പരാതികൾ അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ വെക്കുന്നതിലും ഇന്ന് തീരുമാനമായേക്കും. ആർഎസ്എസ് ബന്ധമടക്കമുള്ള ആരോപണം നേരിടുന്ന എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുതമലയിൽ നിന്ന് മാറ്റുന്ന കാര്യത്തിലും ഇന്ന് ചർച്ച നടക്കും. ഭൂരിപക്ഷം അംഗങ്ങൾക്കും അജിത് കുമാർ തുടരുന്നതിൽ എതിർപ്പുണ്ട്

മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടാകും ഇതിൽ നിർണായകമാകുക. അതേസമയം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും ഇന്ന് നടക്കുന്നുണ്ട്. അൻവർ ഉന്നയിച്ച ആരോപണം സിപിഐയും ചർച്ച ചെയ്യും.

See also  കോൺഗ്രസിന്റെ അവസാന വാക്ക് സതീശനല്ല, അഹങ്കാരത്തിന്റെ തെളപ്പ്: പിവി അൻവർ

Related Articles

Back to top button