World
സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് അമേരിക്ക; ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്

സിറിയക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുസംബന്ധിച്ച സുപ്രധാന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. തീരുമാനം സിറിയയെ സമാധാന പാതയിലേക്ക് നയിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയെ പുനർനിർമിക്കാൻ വേണ്ട സഹായം നൽകുമെന്നും ട്രംപ് വ്യക്തമാക്കി.
വികസനത്തിലേക്കുള്ള വാതിൽ തുറന്നു എന്നായിരുന്നു സിറിയൻ ഭരണകൂടത്തിന്റെ പ്രതികരണം. നാല് നൂറ്റാണ്ടായി സിറിയക്കെതിരെ തുടർന്ന ഉപരോധമാണ് അമേരിക്ക പിൻവലിച്ചത്.
റിയാദിൽ മെയ് മാസത്തിൽ നടന്ന ഉച്ചകോടിക്കിടെ സിറിയക്കെതിരായ ഉപരോധങ്ങൾ നീക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അഭ്യർഥന മാനിച്ചാണ് തീരുമാനമെന്നും ട്രംപ് പറഞ്ഞിരുന്നു.