Kerala

കാസർകോട് ദേശീയപാത നിർമാണത്തിനിടെ ക്രെയിൻ പൊട്ടിവീണു; രണ്ട് തൊഴിലാളികൾ മരിച്ചു

കാസർകോട് മൊഗ്രാലിൽ ദേശീയപാത നിർമാണപ്രവർത്തികൾക്കിടെ ക്രെയിൻ പൊട്ടി വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. 

വടകര സ്വദേശി അക്ഷയ്(30), അശ്വിൻ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. 

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 66ൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.
 

See also  കോതമംഗലത്തെ യുവാവിന്റെ മരണത്തിൽ ദുരൂഹത; പെൺസുഹൃത്ത് വിഷം നൽകിയെന്ന് സംശയം

Related Articles

Back to top button