ഞാൻ തീർന്നുവെന്ന് പറഞ്ഞവരുണ്ട്; ഇത് അവർക്കുള്ള മറുപടിയെന്ന് ബുമ്ര

ഇന്ത്യയുടെ വിശ്വസ്തനായ ബൗളർ താൻ തന്നെയെന്ന് തെളിയിച്ച് വീണ്ടും ജസ്പ്രീത് ബുമ്ര. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ചെറുതെങ്കിലും ഇന്ത്യക്ക് ലീഡ് നേടിക്കൊടുത്തത് ബുമ്രയുടെ ഒറ്റയാൾ പ്രകടനമായിരുന്നു. ബുമ്ര അഞ്ച് വിക്കറ്റുകൾ കൊയ്തപ്പോഴ്# ഇംഗ്ലണ്ടിന്റെ പോരാട്ടം 465 റൺസിൽ ഒതുങ്ങുകയായിരുന്നു. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 471 റൺസാണ് നേടിയത്. ആറ് റൺസിന്റെ ലീഡാണ് ഇന്ത്യക്ക് നേടാനായത്
ജനുവരിൽ ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റിനിടെ പരുക്കേറ്റ് നാല് മാസത്തോളം ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന ശേഷം ബുമ്രയുടെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനമാണിത്. തന്റെ കരിയർ തീർന്നുവെന്ന് പറഞ്ഞവരുണ്ടെന്ന് മൂന്നാം ദിനം അവസാനിച്ച ശേഷം ബുമ്ര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആദ്യം കരിയർ ആരംഭിച്ചപ്പോൾ ചിലർ പറഞ്ഞു എട്ട് മാസമെന്ന്, ചിലർ 10 മാസമെന്ന് പറഞ്ഞു. എന്നാൽ രാജ്യാന്തര ക്രിക്കറ്റിൽ ഞാൻ 10 വർഷം പൂർത്തിയാക്കി. എന്നിട്ട് ആളുകൾ എനിക്ക് ഇപ്പോഴും പരുക്ക് പറ്റുമ്പോൾ പറയും എന്റെ കരിയർ തീർന്നുവെന്ന്. പറയുന്നവർ പറയട്ടെ, ഞാൻ എന്റെ പണിയെടുക്കും., എന്നായിരുന്നു ബുമ്രയുടെ വാക്കുകൾ
The post ഞാൻ തീർന്നുവെന്ന് പറഞ്ഞവരുണ്ട്; ഇത് അവർക്കുള്ള മറുപടിയെന്ന് ബുമ്ര appeared first on Metro Journal Online.