National

യുവതിയുടെ അപകട മരണം ദുരഭിമാന കൊലയെന്ന് ആരോപണം; പരാതിയുമായി ആൺസുഹൃത്ത്

കർണാടക രാമോഹള്ളി സ്വദേശിനിയായ യുവതിയുടെ അപകട മരണം ദുരഭിമാന കൊലയാണെന്ന് ആരോപിച്ച് സുഹൃത്ത്. രാമോഹള്ളി സ്വദേശിനി സഹാന(20)യാണ് മരിച്ചത്. പിതാവ് രാമമൂർത്തിയുടെ കൂടെ യാത്ര ചെയ്യവെ സ്‌കൂട്ടർ നിയന്ത്രണം വിട്ട് തടാകത്തിലേക്ക് മറിഞ്ഞെന്നാണ് ബന്ധുക്കൾ ഹെബ്ബോഗോഡി പോലീസിനെ അറിയിച്ചത്

കഴിഞ്ഞ ദിവസമാണ് പോലീസ് തടാകത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സഹാനക്കൊപ്പം ജോലി ചെയ്യുന്ന നിതിൻ എന്ന യുവാവാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് പരാതി നൽകിയത്. ഇരുവരുടെയും പ്രണയത്തെ വീട്ടുകാർ എതിർത്തിയിരുന്നു. വ്യത്യസ്ത ജാതിയിലുള്ള നിതിനെ അംഗീകരിക്കില്ലെന്ന് രാമമൂർത്തി നേരത്തെ പറഞ്ഞിരുന്നു

മറ്റൊരു യുവാവുമായി സഹാനയുടെ വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. എന്നാൽ ഇതിന് സഹാന തടസ്സം നിന്നതോടെ കൊലപ്പെടുത്തിയെന്നാണ് നിതിൻ ആരോപിക്കുന്നത്.

See also  ബ്രിട്ടീഷ് രാജാവ് ചാൾസും പത്‌നിയും ബംഗളൂരുവിൽ രഹസ്യ സന്ദർശനത്തിൽ; എത്തിയത് സുഖചികിത്സക്ക്

Related Articles

Back to top button