World

ഗാസയിലെ പള്ളി ആക്രമണം: മാർപാപ്പയെ വിളിച്ച് ഖേദം പ്രകടിപ്പിച്ച് നെതന്യാഹു, വെടിനിർത്തൽ വേണമെന്ന് പോപ്

ഗാസയിലെ കത്തോലിക്ക പള്ളിക്ക് നേരെ നടന്ന ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലിയോ മാർപാപ്പയെ നേരിട്ട് വിളിച്ചാണ് നെതന്യാഹു ഖേദം പ്രകടിപ്പിച്ചത്. യുഎസ് പ്രസിഡന്റ് ട്രംപ് നെതന്യാഹുവിനെ വിളിച്ച് സംഭവത്തിൽ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നെതന്യാഹു മാർപാപ്പയെ വിളിച്ചത്

അതേസമയം ഗാസയിൽ വെടിനിർത്തൽ കൊണ്ടുവരണമെന്ന് മാർപാപ്പ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. എല്ലാ മതവിശ്വാസികളുടെയും ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ലിയോ മാർപാപ്പ പറഞ്ഞു.

ഗാസയിലെ അവസ്ഥയും മനുഷ്യരുടെ യാതനയും മാർപാപ്പ ചൂണ്ടിക്കാട്ടി. യുദ്ധങ്ങളുടെ വില നൽകേണ്ടി വരുന്നത് കുഞ്ഞങ്ങളും രോഗികളും അശരണരായ വയോധികരുമാണെന്നും മാർപാപ്പ പറഞ്ഞു

See also  മൂന്നാം ലോക മഹായുദ്ധം ഉടൻ?; 27 രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി യൂറോപ്യൻ യൂണിയൻ

Related Articles

Back to top button