World

ട്രംപിന് അല്ല; സമാധാനത്തിനുള്ള നൊബേൽ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മാച്ചാഡോയ്ക്ക്

2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം വെനസ്വേല പ്രതിക്ഷ നേതാവ് മരിയ കൊറിന മാച്ചാഡോയ്ക്ക്. വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള അധികാര കൈമാറ്റത്തിനും നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം

ലാറ്റിനമേരിക്കയിൽ അടുത്തിടെയുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുൻനിരയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളായാണ് മരിയ കൊറിന മച്ചാഡോയെ വിശേഷിപ്പിക്കുന്നത്. വെനസ്വേലയിലെ ചിതറിക്കിടന്ന പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിൽ നിർണായക പങ്കാണ് ഇവർ വഹിച്ചത്

അതേസമയം സമാധാന നൊബേലിനായി അവകാശവാദം ഉന്നയിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കടുത്ത നിരാശയായി മാറി പുരസ്‌കാര പ്രഖ്യാപനം. ട്രംപിനെ നൊബേൽ കമ്മിറ്റി അവാർഡിന് പരിഗണിച്ചില്ല. സമാധാന നൊബേൽ ലഭിക്കുന്ന 20ാമത്തെ വനിതയാണ് മരിയ
 

See also  ബേബി പൗഡർ ക്യാൻസറിന് കാരണമാകുന്നു; ജോൺസൺ & ജോൺസൺ 8000 കോടി രൂപ നഷ്ടപരിഹാരം നൽകണം

Related Articles

Back to top button