Gulf

പാര്‍ട്ടി സ്പ്രേ ഉപയോഗിച്ചവരെ ഫുജൈറ പൊലിസ് അറസ്റ്റ് ചെയ്തു

ഫുജൈറ: ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തില്‍ രാജ്യത്തെ നിയമങ്ങള്‍ക്കും പൊലിസിന്റെ നിരന്തരമായ മുന്നറിയിപ്പുകള്‍ക്കും വിരുദ്ധമായി പാര്‍ട്ടി സ്പ്രേ ഉപയോഗിച്ചവരെ ഫുജൈറ പൊലിസ് അറസ്റ്റ് ചെയ്തു. ക്യാംപ് ഉടമയെയും മറ്റു ചിലരെയുമാണ് ദേശീയാഘോഷത്തിന്റെ നിറംകെടുത്തുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റ് ചെയ്തതെന്ന് പൊലിസ് വെളിപ്പെടുത്തി.

സ്‌പ്രേ ഉയോഗിച്ച് ആഘോഷം നടത്തിയതിനൊപ്പം ഇതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അശ്രദ്ധമായ രീതിയില്‍ അപകടത്തിന് ഇടയാക്കുംവിധം വാഹനം ഓടിച്ച നിരവധി ഡ്രൈവര്‍മാരെ അല്‍ ഫഖിത് മേഖലയില്‍നിന്നും അറസ്റ്റ് ചെയ്തതായും ഫുജൈറ പൊലിസ് അറിയിച്ചു.

See also  രാജ്യത്തിനായി ധീരജീവത്യാഗം ചെയ്തവരെ യുഎഇ പ്രസിഡന്റ് അനുസ്മരിച്ചു

Related Articles

Back to top button