World

ഗാസ നഗരം കീഴടക്കുന്നത് യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം: നെതന്യാഹു

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗം ഗാസ നഗരത്തെ പൂർണ്ണമായി പിടിച്ചടക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ ഇല്ലാതാക്കാനും ബന്ദികളെ മോചിപ്പിക്കാനും ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗാസയുടെ സമ്പൂർണ സൈനിക നിയന്ത്രണം ഏറ്റെടുക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.

ഹമാസ് നിരുപാധികം ആയുധം വെച്ച് കീഴടങ്ങിയാൽ യുദ്ധം ഉടൻ അവസാനിക്കും. ഗാസയിൽ ആയിരക്കണക്കിന് ഭീകരർ ഇപ്പോഴുമുണ്ട്. സാധാരണക്കാർക്ക് ആവശ്യമായ സഹായം നൽകുമെന്നും പോരാട്ടം നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് അവരെ സുരക്ഷിതമായി മാറ്റുമെന്നും നെതന്യാഹു വ്യക്തമാക്കി. ഭാവിയിൽ തീവ്രവാദ സംഘടനകളുടെ കടന്നുകയറ്റം തടയുന്നതിനായി ഗാസയിൽ ഒരു സുരക്ഷാ വലയം സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നെതന്യാഹുവിന്റെ ഈ നീക്കത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാണ്. പലസ്തീൻ ഭരണകൂടത്തിനോ ഹമാസിനോ പങ്കില്ലാത്ത ഒരു സിവിൽ ഭരണം ഗാസയിൽ സ്ഥാപിക്കുമെന്നും നെതന്യാഹു അറിയിച്ചു.

 

See also  വ്യാപാരയുദ്ധം; കനേഡിയൻ പ്രധാനമന്ത്രി കാർണി ട്രംപുമായി ഓവൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തും

Related Articles

Back to top button