World

പുടിൻ-ട്രംപ് കൂടിക്കാഴ്ചയിൽ സമാധാന കരാറായില്ല; ചർച്ച നീണ്ടത് മൂന്ന് മണിക്കൂർ നേരം

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ സമാധാന കരാറായില്ല. റഷ്യ-യുക്രൈൻ വെടിനിർത്തൽ വിഷയത്തിൽ ധാരണയാകാതെയാണ് ചർച്ച അവസാനിച്ചത്.

പല കാര്യങ്ങളിലും ധാരണയായെന്നും അന്തിമ കരാറിലെത്തിയില്ലെന്നും ട്രംപ് അറിയിച്ചു. നാറ്റോ രാജ്യങ്ങളുമായി സംസാരിക്കും. ഇതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു. യുക്രൈൻ സഹോദര രാജ്യമെന്നായിരുന്നു പുടിന്റെ പ്രതികരണം

റഷ്യക്ക് പല ആശങ്കകളുമുണ്ട്. സെലൻസ്‌കി സർക്കാരാണ് അതിലൊന്ന്. സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെന്നും തുടരുമെന്നും പുടുൻ അറിയിച്ചു. ട്രംപിനെ പുടിൻ മോസ്‌കോയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

See also  ജോലി നഷ്ടപ്പെട്ടു; ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്: രക്ഷപ്പെടുത്തി അയൽവാസികൾ

Related Articles

Back to top button