Gulf

അബുദാബി അൽ ഐനിൽ വീടിന് തീപിടിച്ച് മൂന്ന് കുട്ടികൾ പുക ശ്വസിച്ച് മരിച്ചു

അബുദാബി അൽ ഐനിൽ വീടിന് തീപിടിച്ച് മൂന്ന് കുട്ടികൾ പുക ശ്വസിച്ച് മരിച്ചു. അൽകഅബി എന്ന സ്വദേശി കുടുംബത്തിലെ കുട്ടികളാണ് മരിച്ചത്. അൽ ഐനിലെ നാഹിൽ മേഖലയിലാണ് സംഭവം

മുഹമ്മദ് അൽകഅബി(13), സലീം ഗരീബ്(10), ഹാരിബ്(6) എന്നിവരാണ് മരിച്ചത്. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഇവരുടെ മുത്തച്ഛൻ ആശുപത്രിയിലാണ്

കുട്ടികൾ കിടന്നുറങ്ങിയിരുന്ന കെട്ടിടത്തിന്റെ ഭാഗത്തുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

See also  മനാറത്ത് അല്‍ സാദിയാത്തില്‍ അത്യപൂര്‍വ വസ്തുക്കളുടെ ലേലം തുടങ്ങി; 2,600 വര്‍ഷം പഴക്കമുള്ള മമ്മിയാക്കപ്പെട്ട ഫാല്‍ക്കണും പ്രദര്‍ശന വസ്തു: വില 3.29 ലക്ഷം ദിര്‍ഹം

Related Articles

Back to top button