World

ഗാസയിലെ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം; നാല് മാധ്യമപ്രവർത്തകരടക്കം 15 പേർ കൊല്ലപ്പെട്ടു

തെക്കൻ ഗാസയിലെ ആശുപത്രിയിലേക്ക് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ നാല് മാധ്യമപ്രവർത്തകരടക്കം 15 പേർ കൊല്ലപ്പെട്ടു. റോയിട്ടേഴ്‌സ് ക്യാമറമാനും അസോസിയേറ്റ് പ്രസിഡന്റെയും അൽ ജസീറയുടെയും എൻബിസിയുടെയും മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ആദ്യത്തെ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ രക്ഷാപ്രവർത്തനവും റിപ്പോർട്ടിംഗും തുടരുന്നതിനിടെയാണ് രണ്ടാമത്തെ ആക്രമണം

ആക്രമണത്തിൽ ഇസ്രായേൽ സൈന്യമോ പ്രധാനമന്ത്രിയുടെ ഓഫീസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രദേശത്ത് നിന്ന് കനത്ത പുക ഉയർന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇന്നലെ കുട്ടികളടക്കം 63 പേർ കൊല്ലപ്പെട്ടിരുന്നു

ഇന്നലെ എട്ട് പേർ കൂടി പട്ടിണി കിടന്ന് മരിച്ചു. ഇതോടെ 115 കുട്ടികളടക്കം പട്ടിണി മരണം 289 ആയി. ഗാസ സിറ്റിയിലെ വിവിധ മേഖലകളിലെ വീടുകളും റോഡുകളും ബോംബാക്രമണത്തിൽ തകർന്നു.

The post ഗാസയിലെ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം; നാല് മാധ്യമപ്രവർത്തകരടക്കം 15 പേർ കൊല്ലപ്പെട്ടു appeared first on Metro Journal Online.

See also  ഇറാനിൽ രണ്ട് സുപ്രീം കോടതി ജഡ്ജിമാർ കോടതിക്ക് പുറത്ത് വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു

Related Articles

Back to top button