Education

ചേർത്തലയിൽ കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു

ആലപ്പുഴ ചേർത്തലയിൽ കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ചേർത്തല തങ്കി കവലയിൽ വെച്ചാണ് അപകടമുണ്ടായത്.

കഞ്ഞിക്കുഴി പഞ്ചായത്ത് 11ാം വാർഡ് പനമ്പടച്ചിറ അനന്തകൃഷ്ണന്റെ മകൻ ശിവകുമാർ(28), മുരുകേശൻ(43) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് അപകടം.

ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശികളാണ് ഇരുവരും. വർഷങ്ങളായി കഞ്ഞിക്കുഴിയിലാണ് താമസം. പെയിന്റിംഗ് തൊഴിലാളികളാണ്.

The post ചേർത്തലയിൽ കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു appeared first on Metro Journal Online.

See also  ലബനനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ബെയ്‌റൂത്തിൽ ബോംബാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു

Related Articles

Back to top button