Kerala

കേരളം വിധിയെഴുതാൻ ഇനി 17 ദിവസങ്ങൾ കൂടി; നാമനിർദേശ പത്രിക ഇന്ന് കൂടി സമർപ്പിക്കാം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ  പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം ഇന്ന്. സ്ഥാനാർഥികളിൽ അധിക ംപേരും കഴിഞ്ഞ ദിവസങ്ങളിലായി പത്രിക സമർപ്പിച്ചിരുന്നു. ബാക്കിയുള്ളവർ ബന്ധപ്പെട്ട വരണാധികാരികൾക്ക് മുമ്പിൽ ഇന്ന് പത്രിക സമർപ്പിക്കും. 

പുനലൂർ യുഡിഎഫിലെ തർക്കം പരിഹരിക്കപ്പെട്ടതോടെ സ്ഥാനാർഥി നൗഷാദ് യൂനുസ് പുനലൂർ ആർടിഒ ഓഫീസിൽ വരണാധികാരിക്ക് മുൻപാകെ ഇന്ന് നാമ നിർദേശ പത്രിക സമർപ്പിക്കും. കരുനാഗപ്പള്ളി എൻഡിഎ സ്ഥാനാർഥി ജിതിൻ ദേവിന്റെ പത്രിക സമർപ്പണത്തിൽ പങ്കെടുക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എത്തും. 

പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ള പ്രമുഖരും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. കൊട്ടാരക്കരയിലെ എൻഡിഎ സ്ഥാനാർഥി ആർ രശ്മി, ഇരവിപുരത്തെ യുഡിഎഫ് സ്ഥാനാർഥി വിഷ്ണു മോഹൻ, എൽഡിഎഫ് സ്ഥാനാർഥി എം നൗഷാദ്, കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എസ് ജയമോഹൻ, ചടയമംഗലം യുഡിഎഫ് സ്ഥാനാർഥി എം എം നസീർ തുടങ്ങിയവരും ഇന്ന് പത്രിക സമർപ്പിക്കും

 

See also  സമയദോഷം കൊണ്ടാണ് മന്ത്രിയാകാൻ പറ്റാത്തത്; കേന്ദ്രനേതൃത്വം ചർച്ച നടത്തുന്നുണ്ടെന്ന് തോമസ് കെ തോമസ്

Related Articles

Back to top button