World

ഏഴ് വർഷത്തിന് ശേഷം നരേന്ദ്രമോദി ചൈനയിൽ; ഷീ ജിൻപിംഗുമായും പുടിനുമായും കൂടിക്കാഴ്ച നടത്തും

അമേരിക്കയുടെ താരിഫ് ഭീഷണികൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. ഏഴ് വർഷത്തിന് ശേഷം നരേന്ദ്രമോദി ചൈനയിലെത്തുന്നത്. രണ്ട് ദിവസത്തെ ജപ്പാൻ സന്ദർശനത്തിന് ശേഷമാണ് മോദി ബീജിംഗിലേക്ക് എത്തിയത്. എസ് സി ഒ ഉച്ചകോടിക്കായാണ് മോദിയുടെ വരവ്

ചൈനയുമായുള്ള ശക്തമായ സുഹൃദ്ബന്ധം മേഖലയെ സമൃദ്ധിയിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്ന് മോദി ജപ്പാനിൽ പറഞ്ഞിരുന്നു. ഇന്ത്യ-ചൈന ബന്ധം ആഗോള സമ്പദ് വ്യവസ്ഥയിൽ സ്ഥിരതയുണ്ടാക്കുമെന്നും മോദി പറഞ്ഞു.

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായും റഷ്യൻ പ്രസിഡന്റ് പുടിനുമായും മോദി ചൈനയിൽ കൂടിക്കാഴ്ച നടത്തും. യുഎസിന്റെ വ്യാപാര യുദ്ധം ഇന്ത്യൻ കയറ്റുമതിയെ ബാധിച്ച സാഹചര്യത്തിൽ പുതിയ വിപണി തേടുകയാണ് മോദിയുടെ സന്ദർശനത്തിലെ പ്രധാന ലക്ഷ്യം.

See also  ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് മകന്റെ വിവാഹം മാറ്റിവെച്ചു; രാജ്യത്തിനായുള്ള തന്റെ ത്യാഗമെന്ന് നെതന്യാഹു

Related Articles

Back to top button