Kerala

വിരമിച്ച എ എസ് ഐയെയും ഭാര്യയെയും തലക്കടിച്ച് കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു

തൃശൂര്‍: കാഞ്ഞിരപ്പള്ളിയില്‍ നാടിനെ നടുക്കിയ കൊലപാതകത്തിനൊടുവില്‍ മകന്‍ ആത്മഹത്യ ചെയ്തു. വിരമിച്ച എ.എസ്.ഐയെയും ഭാര്യയെയും തലയ്ക്കടിച്ചുകൊന്ന് മകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പാറത്തോട് ചിറഭാഗത്ത് സോമനാഥന്‍ നായര്‍ ( 84) ഭാര്യ സരസമ്മ (70) എ്ന്നിവരാണ് കൊല്ലപ്പെട്ടത്. പിന്നീട് മകന്‍ മകന്‍ ശ്യാം നാഥ് (31) ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

സോമനാഥന്‍ നായര്‍, സരസമ്മ എന്നിവരെ കൊല്ലപ്പെട്ട നിലയിലും ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

മൂന്നുദിവസമായി ഇവരെ പുറത്ത് കാണാഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കുടുംബ പ്രശ്‌നമാണ് കൊലക്ക് കാരണമെന്ന് സംശയിക്കുന്നു.

The post വിരമിച്ച എ എസ് ഐയെയും ഭാര്യയെയും തലക്കടിച്ച് കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു appeared first on Metro Journal Online.

See also  വയനാട് വീണ്ടും കാട്ടാന ആക്രമണം; തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു

Related Articles

Back to top button