ഇയർഫോൺ വെക്കാൻ ബുദ്ധിമുട്ടി പാക് പ്രധാനമന്ത്രി, കാണിച്ച് കൊടുത്ത് പുടിൻ

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായുള്ള ചർച്ചക്ക് മുമ്പ് ചെവിയിൽ ഇയർഫോൺ വെക്കാൻ ബുദ്ധിമുട്ടി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ചൈനയിലെ ടിയാൻജിനിൽ ദിവസങ്ങൾക്ക് മുമ്പ് നടന്ന കൂടിക്കാഴ്ചയിലെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
പുടിനൊപ്പം ഇരിക്കുമ്പോൾ ഇയർഫോൺ ചെവിയിൽ വെക്കാൻ സാധിക്കാതെ ഷെരീഫ് പ്രയാസപ്പെടുന്നതും ഒടുവിൽ പുടിൻ തന്നെ ഇതെങ്ങനെ വെക്കണമെന്ന് പാക് പ്രധാനമന്ത്രിക്ക് കാണിച്ച് കൊടുക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഇയർഫോൺ വെക്കാൻ ഷഹബാസ് ബുദ്ധിമുട്ടുമ്പോൾ റഷ്യൻ പ്രസിഡന്റിന് ചിരി വരുന്നതും വീഡിയോയിൽ കാണാം
ഇതാദ്യമായല്ല ഷഹബാസ് ഷെരീഫ് ഇയർഫോൺ വെക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. 2020ൽ ഉസ്‌ബെക്കിസ്ഥാനിൽ നടന്ന ഉച്ചകോടിയിലും പുടിനുമായുള്ള ചർച്ചക്കിടെ അദ്ദേഹത്തിന്റെ ചെവിയിൽ നിന്ന് ഇയർഫോൺ ഊരിപ്പോയിരുന്നു. പലതവണയാണ് ഇന്ന് ഷഹബാസിന്റെ ചെവിയിൽ നിന്ന് ഇയർഫോൺ താഴെ വീണത്.
Pakistani PM Shehbaz Sharif’s Headphone fumble at SCO leaves Putin laughing, again!
International beizzati🇵🇰📷 pic.twitter.com/6Mlv73DSxp
— RUP JYOTI HAZARIKA (@rjhazarikam) September 2, 2025