World

ഇസ്രായേൽ ഇനി ഖത്തറിനെ ആക്രമിക്കില്ല; നെതന്യാഹു ഉറപ്പ് നൽകിയെന്ന് ട്രംപ്

ഇസ്രായേൽ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യത്തിൽ ഉറപ്പ് നൽകിയെന്ന് ട്രംപ് പറഞ്ഞു. അറബ് ഉച്ചകോടിക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. അതേസമയം മുഴുവൻ ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്ന് ട്രംപ് ഹമാസിനോട് ആവശ്യപ്പെട്ടു

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രായേൽ നടത്തി ആക്രമണം തന്നെ നേരത്തെ അറിയിച്ചെന്ന റിപ്പോർട്ട് ട്രംപ് തള്ളി. ഖത്തറിൽ ആക്രമണം നടത്തുന്നതിന് 50 മിനിറ്റ് മുമ്പ് ഇസ്രായേൽ വിവരം ട്രംപിനെ അറിയിച്ചു എന്നായിരുന്നു റിപ്പോർട്ട്. ഇസ്രായേൽ ആക്രമണത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു

അതേസമയം ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇനിയും വിദേശത്ത് ആക്രമണം നടത്തുമെന്ന സൂചനയാണ് നെതന്യാഹു നൽകുന്നത്. സ്വയം പ്രതിരോധിക്കാൻ അവാകശമുണ്ടെന്നും അതിർത്തി കടന്നും അത്തരം പ്രതിരോധമുണ്ടാകുമെന്നും നെതന്യാഹു പറഞ്ഞു.
 

See also  യെമനെ ഞെട്ടിച്ച് അമേരിക്കയുടെ വ്യോമാക്രമണം;15 പേര്‍ കൊല്ലപ്പെട്ടു: ഹൂത്തികളെ തീര്‍ക്കുമെന്ന് ട്രംപ്

Related Articles

Back to top button