World

വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് നിയന്ത്രണം ഏറ്റെടുക്കും; ഭീഷണിയുമായി ഖലിസ്ഥാൻ സംഘടന

കാനഡയിലെ വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് വളയുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ സംഘടന. യുഎസ് ആസ്ഥാനമായുള്ള സിഖ്‌സ് ഫോർ ജസ്റ്റിസ് ആണ് ഭീഷണി ഉയർത്തിയത്. വ്യാഴാഴ്ച ഇന്ത്യൻ കോൺസുലേറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും കോൺസുലേറ്റിൽ വരാൻ ഉദ്ദേശിക്കുന്ന കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാർ മറ്റൊരു ദിവസം തെരഞ്ഞെടുക്കണമെന്നും ഖലിസ്ഥാൻ സംഘടന പറഞ്ഞു

ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനീഷ് പട്‌നായികിന്റെ മുഖത്ത് ലക്ഷ്യചിഹ്നം പതിച്ചു കൊണ്ടുള്ള പോസ്റ്ററും സംഘടന പുരത്തിറക്കിയിട്ടുണ്ട്. ഖലിസ്ഥാനികളെ ലക്ഷ്യമിട്ട് ഇന്ത്യൻ കോൺസുലേറ്റുകൾ ചാരവൃത്തിയും നിരീക്ഷണവും നടത്തുകയാണെന്ന് സംഘടന ആരോപിച്ചു

ഇന്ത്യയും കാനഡയും തമ്മിൽ നയതന്ത്ര ബന്ധം പുനരാരംഭിച്ചതിന് പിന്നാലെയാണ് സംഘടനയുടെ നീക്കം. ഹർജീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് രണ്ട് വർഷം മുമ്പ് അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നതായും സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.
 

See also  സാംസ്കാരിക മൂല്യങ്ങൾ തകർക്കുന്നു; ഇന്ത്യൻ ചാനലുകൾക്ക് നിരോധനം ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ ഹർജി

Related Articles

Back to top button