World
ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചാൽ സൗദി ഞങ്ങൾക്ക് സഹായത്തിനെത്തും: പാക് പ്രതിരോധ മന്ത്രി

ഇന്ത്യ പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചാൽ സൗദി അറേബ്യ പാക്കിസ്ഥാന്റെ സഹായത്തിനെത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ റിയാദ് സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും ഒപ്പുവെച്ച പ്രതിരോധ കരാറിനെ പരാമർശിച്ചാണ് പാക് മന്ത്രിയുടെ പ്രസ്താവന
ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കും എന്നതാണ് കരാറിലെ പ്രധാനപ്പെട്ട വ്യവസ്ഥ. സൗദി അറേബ്യക്കെതിരായാലും പാക്കിസ്ഥാനെതിരായാലും ഒരു ആക്രമണമുണ്ടായാൽ സംയുക്തമായി അതിനെ പ്രതിരോധിക്കും. പ്രതിരോധമാണ് കരാർ ലക്ഷ്യം വെക്കുന്നതെന്നും ഖ്വാജ ആസിഫ് പറഞ്ഞു
ഈ ഉടമ്പടി ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിനായി ഉപയോഗിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. എന്നാൽ കക്ഷികൾ ഭീഷണി നേരിട്ടാൽ ഈ കരാർ തീർച്ചയായും പ്രവർത്തനക്ഷമമാകുമെന്നും ഖ്വാജ ആസിഫ് പറഞ്ഞു