ഇസ്രായേല്‍ നഗരമായ എയ്‌ലതിൽ ഹൂതികളുടെ ഡ്രോൺ ആക്രമണം; 22 പേർക്ക് പരുക്ക്

ഇസ്രായേലിലെ ടൂറിസ്റ്റ് നഗരമായ എയ്‌ലത് നഗരത്തിൽ ഹൂതികളുടെ ഡ്രോൺ ആക്രമണം. യെമനിൽ നിന്നും അടച്ച ഡ്രോൺ എയ്‌ലതിൽ പതിച്ച് 22 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിച്ചാണ് ഡ്രോൺ പതിച്ചത്.
നഗരമധ്യത്തിൽ പതിക്കുന്ന ഡ്രോണിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിർത്തി കടന്നെത്തിയ ഡ്രോൺ തടയാൻ ശ്രമിച്ചെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഹൂതികളാണ് പിന്നിലെന്നാണ് വിവരം. ഹൂതികളോട് പ്രതികാരം ചെയ്യുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്‌സ് പറഞ്ഞു. ഇസ്രായേലിനെ ദ്രോഹിക്കുന്നവർക്കുള്ള തിരിച്ചടി ഏഴ് മടങ്ങായി നൽകുമെന്ന് കട്‌സ് മുന്നറിയിപ്പ് നൽകി.