World
മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ബംഗ്ലാദേശിൽ ഗോത്രമേഖലയായ ഖഗ്രചാരിയിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സൈനികരടക്കം ഇരുപതിലധികം പേർക്ക് പരുക്കേറ്റു. ആദിവാസി വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന പ്രകടനം അക്രമാസക്തമാകുകയായിരുന്നു
പ്രദേശത്ത് ഇപ്പോഴും കനത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ഗോത്രവർഗത്തിൽ നിന്നുള്ള ഒരു സ്‌കൂൾ വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായെന്ന ആരോപണത്തെ തുടർന്നാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്
സംഘർഷം പിന്നീട് ഗോത്രവിഭാക്കാരും മറ്റ് വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുകയായിരുന്നു. മേഖലയിൽ എല്ലാ രീതിയിലുമുള്ള റാലികളും പ്രതിഷേധങ്ങളും ബംഗ്ലാദേശ് സർക്കാർ നിരോധിക്കുകയും തടയുകയും ചെയ്തിട്ടുണ്ട്.