World
ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനെ തകൈച്ചി; കടുത്ത യാഥാസ്ഥിതിക നിലപാടുള്ള നേതാവ്

ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനെ തകൈച്ചി(64) തെരഞ്ഞെടുക്കപ്പെട്ടു. മുൻ ആഭ്യന്തര-സാമ്പത്തിക സുരക്ഷാ മന്ത്രിയാണ് സനെ. ജപ്പാന്റെ അയൺ ലേഡി എന്നറിയപ്പെടുന്ന വനിതായണ് സനെ. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ കടുത്ത ആരാധിക കൂടിയാണ് ഇവർ
ജപ്പാനിൽ അഞ്ച് വർഷത്തിനിടെ തെരഞ്ഞെടുക്കപ്പെട്ട നാലാമത്തെ പ്രധാനമന്ത്രിയാണ് സനെ. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ഗുരുതര ആരോപണങ്ങളിലൂടെ കടന്നു പോകുന്നതിനിടെയാണ് മാറ്റം. അന്തരിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശിഷ്യ കൂടിയാണ് ഇവർ
താറുമാറായ സമ്പദ് വ്യവസ്ഥ, അമേരിക്കയുമായുള്ള ബന്ധത്തിലെ ഉലച്ചിൽ, ആഭ്യന്തര സംഘർഷം, അഴിമതിയെ തുടർന്ന് താറുമാറായ എൽഡിപി എന്നിങ്ങനെ രൂക്ഷമായ വെല്ലുവിളികളാണ് സനെക്ക് മുന്നിലുള്ളത്. യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ പുലർത്തുന്ന വ്യക്തിത്വം കൂടിയാണ് സനെയുടെത്.