World

9 പാക് സൈനികർ കൊല്ലപ്പെട്ടു, പാക് സൈനിക വാഹനങ്ങളും തകർത്തു

ബലൂചിസ്ഥാനിൽ ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണത്തിൽ ഒമ്പത് പാക് സൈനികർ കൊല്ലപ്പെട്ടു. പാക്കിസ്ഥാൻ എലൈറ്റ് സ്‌പെഷ്യൽ സർവീസ് ഗ്രൂപ്പിലെ രണ്ട് കമാൻഡോകളടക്കം 9 സൈനികരാണ് കൊല്ലപ്പെട്ടത്. 

സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ബിഎൽഎ ആക്രമണം നടത്തുകയായിരുന്നു. സ്‌നൈപ്പറുകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും അടക്കമാണ് ബിഎൽഎ ആക്രമണത്തിന് ഉപയോഗിച്ചത്. പാക് സൈന്യത്തിന്റെ രണ്ട് വാഹനങ്ങളും ഇവർ തകർത്തു. 

ഇരുവിഭാഗവും തമ്മിൽ ഒരു മണിക്കൂറോളം നേരം രൂക്ഷമായ വെടിവെപ്പ് നടന്നു. പാക് സർക്കാരിൽ നിന്ന് സാമ്പത്തിക ചൂഷണവും ഒറ്റപ്പെടലും അനുഭവപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി പതിറ്റാണ്ടുകളായി ബലൂചിസ്ഥാൻ പാക് ഭരണകൂടത്തിനെതിരെ പോരാട്ടത്തിലാണ്.
 

See also  ഇന്ത്യയെ വിരട്ടി ട്രംപ്; മോദി വിരണ്ടില്ലെങ്കില്‍ പണിയുറപ്പ്

Related Articles

Back to top button