Kerala

മറ്റത്തൂരിൽ വീണ്ടും ബിജെപി-കോൺഗ്രസ് സഖ്യം; വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് കോൺഗ്രസിന്

മറ്റത്തൂർ ഗ്രാമ പഞ്ചായത്തിൽ വീണ്ടും കോൺഗ്രസ്-ബിജെപി സഖ്യം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തു. കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ച മിനി മോൾ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് 10, യുഡിഎഫ് 8, എൻഡിഎ 4, വിമതർ 2 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില

രണ്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഒരു വിമതൻ എൽഡിഎഫിന് വോട്ട് ചെയ്തു. ബിജെപിയും മിനി മോളെ പിന്തുണച്ചതോടെ എൽഡിഎഫ്, യുഡിഎഫ് കക്ഷിനില 11-11 ആയി. തുടർന്ന് നറുക്കെടുപ്പിലാണ് വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്

നേരത്തെ ബിജെപിയുടെ വോട്ട് നേടി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് രാജിവെച്ചിരുന്നു. പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലും ബിജെപി പിന്തുണ കോൺഗ്രസിന് തന്നെ ലഭിക്കുകയായിരുന്നു.
 

See also  വധഭീഷണിയിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് സാന്ദ്ര തോമസ്; മുഖ്യമന്ത്രിക്ക് പരാതി നൽകി

Related Articles

Back to top button