Kerala

കോൺഗ്രസ് പാർട്ടിയ്ക്ക് ഒരു ധാർമികതയുണ്ട്; രാഹുൽ മാങ്കൂട്ടത്തിൽ വടികൊടുത്ത് അടി വാങ്ങി: രാജ്‌മോഹൻ ഉണ്ണിത്താൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എം പി രാജ്മോഹൻ ഉണ്ണിത്താൻ. രാഹുൽ മാങ്കൂട്ടത്തിൽ വടി കൊടുത്ത് അടി വാങ്ങി. ഇരയെയും മാധ്യമങ്ങളെയും രാഹുൽ വെല്ലുവിളിച്ചു. പി ആർ ഏജൻസിയെ ഉപയോഗിച്ച് കോണ്ഗ്രസ് നേതാക്കളെ രാഹുൽ ആക്രമിച്ചെന്നും രാഹുലിനെ ആരും ന്യായീകരിക്കരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ആരോപണത്തിൽ അടിസ്ഥാനം ഉണ്ടെന്ന് കണ്ടാണ് രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തത്. കേരളത്തിലെ മുഴുവൻ കോൺഗ്രസ് നേതാക്കന്മാർക്ക് ഉള്ളതിനേക്കാൾ വലിയ ജനകീയ സ്വാധീനം വരുത്തി തീർക്കാൻ രാഹുൽ ഹീനമായ മാർഗങ്ങൾ ഉപയോഗിച്ച് പി ആർ വർക്ക് നടത്തി. കേരളത്തിലെ കോൺഗ്രസ് പാർട്ടിയ്ക്ക് ഒരു ധാർമികതയുണ്ട് ആ ധാർമികമൂല്യങ്ങൾ മാനിക്കുന്ന ഒരാൾക്കും രാഹുൽ ചെയ്ത പ്രവർത്തി അംഗീകരിക്കാനാവില്ല. പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും രാഹുൽ പാർട്ടിയെ വെല്ലുവിളിച്ചു രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

പ്രസവിച്ച അമ്മയെ തല്ലിയാൽ രണ്ട് അഭിപ്രായം വരാൻ പാടില്ല. കോൺഗ്രസ് പാർട്ടി എടുത്ത തീരുമാനം ശെരിയായിരുന്നു. പാർട്ടിയെ രാഹുൽ മാങ്കൂട്ടത്തിൽ വെല്ലുവിളിച്ചു. ഇരയെ പുറത്ത് എത്തിച്ചത് രാഹുൽ തന്നെയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. വലിയ രാഷ്ട്രീയ ഭാവി ഉണ്ടായിരുന്ന ചെറുപ്പക്കാരൻ സ്വയം അതില്ലാതാക്കി.ഒരിക്കലും രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാൻ സാധിക്കാത്ത രീതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ മാറിഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

See also  ശബരിമല സ്വർണക്കൊള്ളക്കേസ്: കടകംപള്ളി സുരേന്ദ്രനെയും ചോദ്യം ചെയ്‌തേക്കും

Related Articles

Back to top button