Kerala

ആലപ്പുഴ എക്‌സ്പ്രസിൽ നിന്നും വേർപ്പെടുത്തി അറ്റകുറ്റപ്പണിക്ക് എത്തിച്ച കോച്ചിൽ സ്ത്രീയുടെ മൃതദേഹം

ആലപ്പുഴ എക്‌സ്പ്രസിൽ നിന്ന് വേർപ്പെടുത്തി അറ്റകുറ്റപ്പണികൾക്കായി ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ യാർഡിൽ എത്തിച്ച കോച്ചിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം. ഫാൻ തകരാറിലായതിനെ തുടർന്ന് 10 ദിവസത്തിലേറെയായി നിർത്തിയിട്ടിരുന്ന കോച്ചിൽ നിന്നാണ് 50 വയസിലേറെ പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം ലഭിച്ചത്

മൃതദേഹം അഴുകിയ നിലയിലാണ്. കോച്ചിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് റെയിൽവേ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഒന്നിലധികം വസ്ത്രങ്ങൾ ധരിച്ചിട്ടുള്ള സ്ത്രീ ഭിക്ഷാടകയാണെന്നാണ് സൂചന. സ്ത്രീ ഈ കോച്ചിനടുത്തേക്ക് നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മരണത്തിനിടയാക്കിയ സാഹചര്യം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

See also  സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്; പവന് 600 രൂപ ഉയർന്നു

Related Articles

Back to top button