World

നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിയെ അറസ്റ്റ് ചെയത് ഇറാൻ സുരക്ഷാ സേന

2023ലെ നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിയെ അറസ്റ്റ് ചെയ്ത് ഇറാൻ സുരക്ഷാ സേന. ഈ മാസം ആദ്യം മരിച്ച ഒരു അഭിഭാഷകന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് നർഗീസിനെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. 2024 ഡിസംബറിലാണ് ജയിലിൽ നിന്ന് നർഗീസ് പുറത്തിറങ്ങിയത്

കഴിഞ്ഞാഴ്ച ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭിഭാഷകൻ ഖോസ്രോ അലികോർഡിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് മറ്റ് നിരവധി പ്രവർത്തകർക്കൊപ്പം അവരെയും കസ്റ്റഡിയിലെടുത്തത്. 

സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് നർഗീസിനെ 2023ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹയാക്കിയത്. ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്റർ എന്ന രാജ്യാന്തര സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് നർഗീസ്‌
 

See also  മ്യാൻമർ ഭൂചലനത്തിൽ മരണസംഖ്യ 2000 കടന്നു; മൂവായിരത്തിലധികം പേർക്ക് പരുക്ക്

Related Articles

Back to top button