World
സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ കനത്ത നാശം വിതച്ച് അമേരിക്കയുടെ ഓപറേഷൻ ഹോക്കി

സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രങ്ങളിൽ കനത്ത ആക്രമണവുമായി അമേരിക്ക. യുഎസ് സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണമെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അടിസ്ഥാന സൗകര്യങ്ങളും ആയുധ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഓപറേഷൻ ഹോക്കി നടത്തിയതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു
സിറിയയുടെ മധ്യഭാഗത്തുള്ള നിരവധി ലക്ഷ്യസ്ഥാനങ്ങളിൽ യുദ്ധവിമാനം ഹെലികോപ്റ്റർ, പീരങ്കി എന്നിവയടക്കമുള്ള ആക്രമണമാണ് അമേരിക്ക നടത്തിയത്. ജോർദാനിൽ നിന്നുള്ള വിമാനങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം
ഡിസംബർ 13ന് പാർമിറയിൽ ഐഎസ് ആക്രമണത്തിൽ രണ്ട് സൈനികരും അമേരിക്കൻ സ്വദേശിയായ ഭാഷാ പരിഭാഷകനും കൊല്ലപ്പെട്ടിരുന്നു. ഇതിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.



