Kerala

ചാഞ്ചാട്ടം തുടർന്ന് സ്വർണവില; പവന്റെ വിലയിൽ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് നേരിയ വർധനവുണ്ട്. 160 രൂപയാണ് പവന് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 91,280 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 11,410 രൂപയായി

ഒരാഴ്ചക്കിടെ പവന്റെ വിലയിൽ 3200 രൂപയുടെ കുറവ് വന്നിരുന്നു. അതേസമയം രാജ്യാന്തരവിലയിൽ ഇന്ന് ഇടിവാണുണ്ടായത്. ഔൺസിന് 6 ഡോളർ താഴ്ന്ന് 4054 ഡോളറിലാണ് രാജ്യാന്തരവില

18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ വർധിച്ച് 9435 രൂപയായി. വെള്ളി വിലയിൽ ഇടിവുണ്ടായി. ഗ്രാമിന് 3 രൂപ കുറഞ്ഞ് 164 രൂപയായി.
 

See also  ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുന്നു; ചേലക്കരയിലും പാലക്കാടും ബിജെപി ജയിക്കുമെന്ന് കെ സുരേന്ദ്രൻ

Related Articles

Back to top button