World

റഷ്യയിലെ ഹെലികോപ്റ്റർ അപകടം; 17 മൃതദേഹങ്ങൾ കണ്ടെത്തി, അഞ്ച് പേർക്കായി തെരച്ചിൽ തുടരുന്നു

റഷ്യയിലെ കിഴക്കൻ കാംചത്കയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ 17 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബാക്കിയുള്ള അഞ്ച് പേർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. ശനിയാഴ്ചായണ് കാംചത്കയിലെ അഗ്നിപർവത മേഖലയായ വാത്കാസെറ്റ്‌സിൽ നിന്ന് 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമായി പറന്നുയർന്ന എംഐ 8 എന്ന ഹെലികോപ്റ്റർ കാണാതായത്.

തുടർന്ന് നടത്തിയ തെരച്ചിലിൽ സമീപത്തെ മലയോര പ്രദേശത്ത് നിന്ന് തകർന്ന നിലയിൽ ഹെലികോപ്റ്റർ കണ്ടെത്തി. കാംചത്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വിറ്റിയാസ് എയ്‌റോയാണ് ഹെലികോപ്റ്റർ പ്രവർത്തിപ്പിച്ചിരുന്നത്

പ്രതികൂല കാലാവസ്ഥയാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. 2021ൽ കാംചത്കയിലെ തടാകത്തിൽ ഹെലികോപ്റ്റർ തകർന്നുവീണ് എട്ട് പേർ മരിച്ചിരുന്നു.

The post റഷ്യയിലെ ഹെലികോപ്റ്റർ അപകടം; 17 മൃതദേഹങ്ങൾ കണ്ടെത്തി, അഞ്ച് പേർക്കായി തെരച്ചിൽ തുടരുന്നു appeared first on Metro Journal Online.

See also  ഷോപ്പിങ് മാളിന്റെ മേല്‍ക്കൂര തകര്‍ന്ന് വന്‍ ദുരന്തം: ആറ് മരണം: 78 പേര്‍ക്ക് പരിക്കേറ്റു

Related Articles

Back to top button