Kerala

സ്വർണവിലയിൽ വൻ ഇടിവ്; പവന് ഇന്ന് രണ്ട് തവണയായി 4000ത്തിലധികം രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് ഇന്ന് രണ്ട് തവണയായാണ് വില ഇടിഞ്ഞത്. രാവിലെ പവന് 2040 രൂപ കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷം 2000 രൂപ കൂടി കുറഞ്ഞതോടെ പവന് ഇന്ന് മാത്രം കുറഞ്ഞത് 4040 രൂപയാണ്. ഇതോടെ പവന്റെ വില 1,11,400 രൂപയിലെത്തി.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് പവന്റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് രാവിലെ 255 രൂപയാണ് കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷം 250 രൂപ കൂടി കുറഞ്ഞു. ഗ്രാമിന്റെ വില 13,925 രൂപയിലെത്തി. പശ്ചിമേഷ്യൻ യുദ്ധവും അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പും വിപണിയിലുണ്ടാക്കിയ അനിശ്ചിതത്വമാണ് സ്വർണവിലയെ ബാധിച്ചത്

ഇന്നലെയും വിപണിയിൽ രണ്ട് തവണ മാറ്റമുണ്ടായിരുന്നു. രാവിലെയും വൈകിട്ടുമായി പവന് 440 രൂപയാണ് കുറഞ്ഞത്. ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയത്. ഇന്ന് പവന് 1,31,160 രൂപയായിരുന്നു
 

See also  പോറ്റിയുടെ അച്ഛന് ഉപഹാരം; ചിത്രം പുറത്തുവന്നതോടെ വിശദീകരണവുമായി കടകംപള്ളി

Related Articles

Back to top button