World

ഇസ്ലാമാബാദ് ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

ഇസ്ലാമാബാദ് ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ചാവേർ ആയത്. വാർത്താ ഏജൻസിയായ അമാഖിലൂടെയാണ് ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തത്. പ്രത്യയശാസ്ത്രപരമായ എതിരാളികൾ എന്ന് വിശേഷിപ്പിച്ചവർക്കെതിരായ പ്രചാരണത്തിന്റെ ഭാഗമാണ് ആക്രമണം എന്നും ചാവേർ സെയ്ഫുള്ള അൻസാരി ആണെന്നും ഇസ്ലാമിക് സ്റ്റേറ്റ് പറഞ്ഞു. 

ഇസ്ലാമാബാദിലെ ഷിയാപ്പള്ളിയിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ 69 പേരാണ് മരിച്ചത് 169 പേർക്ക് പരുക്കേറ്റിരുന്നു. അതേസമയം ആക്രമണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക്കിസ്ഥാന്റെ ആരോപണം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തള്ളി. സ്വന്തം പ്രശ്‌നങ്ങൾ പരിഹരിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് നിർഭാഗ്യകരമാണെന്ന് ഇന്ത്യ പ്രതികരിച്ചു.

നടന്നത് ഹീനമായ പ്രവർത്തി ആണെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിലുള്ള പൗരൻമാർക്ക് അമേരിക്ക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

See also  ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ താഴെ വീഴുന്നു; ദിവസവും ആകാശത്ത് 'തീഗോള' കാഴ്ചകൾ

Related Articles

Back to top button