World

അമേരിക്കയിൽ കർണാടക സ്വദേശിയായ വിദ്യാർഥിയെ കാണാതായതായി പരാതി

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി. കർണാടക സ്വദേശി സകേത് ശ്രീനിവാസയ്യ എന്ന 22കാരനെയാണ് കാലിഫോർണിയയിൽ കാണാതായത്. 
യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എൻജിനീയറിംഗ് വിഭാഗത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുകയായിരുന്ന സാകേതിനെപ്പറ്റി അഞ്ച് ദിവസമായി ഒരു വിവരവുമില്ല. 

ഐ ഐ ടി മദ്രാസിൽ നിന്നു ബിരുദം നേടിയാണ് സാകേത് ഉപരിപഠനത്തിന് കാലിഫോർണിയയിൽ എത്തിയത്. ഫെബ്രുവരി ഒമ്പതിനു ചെവ്വാഴ്ചയാണ് സാകേതിനെ കാണാതാവുന്നത്. ക്യാമ്പസിനടുത്തായി ഏകദേശം ഒരു കിലോമീറ്റർ അകലെ അവസാനമായി കണ്ടതായാണ് വിവരം. 
സഹപാഠികളുൾപ്പെടെയുള്ളവർ പരിസര പ്രദേശങ്ങളിൽ നടത്തിയ തെരച്ചിലിൽ സാകേതിന്റെ പാസ്‌പോർട്ടും ലാപ്‌ടോപ്പും അടങ്ങിയ ബാഗ് കണ്ടെത്തിയിട്ടുണ്ട്. 

വിദ്യാർഥിയെ കാണാതായതിൽ സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആശങ്ക പ്രകടിപ്പിച്ചു. അധികൃതർ സാകേതിന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
 

See also  അമേരിക്കൻ താരിഫുകൾ പണപ്പെരുപ്പം വർദ്ധിപ്പിക്കുന്നു; സാമ്പത്തിക വിദഗ്ധരുടെ ആശങ്ക യാഥാർത്ഥ്യമാകുന്നു

Related Articles

Back to top button