Kerala

സംസ്ഥാനത്തും ഹോട്ടലുകൾ അടച്ചുപൂട്ടുന്നു, പാർലമെന്റിൽ പ്രതിപക്ഷ ബഹളം

രാജ്യത്ത് എൽപിജി ക്ഷാമം അതിരൂക്ഷം. എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറവ് രൂക്ഷമായതോടെ സംസ്ഥാനത്തും ഹോട്ടലുകൾ അടച്ചുപൂട്ടി തുടങ്ങി. നഗര പ്രദേശങ്ങളിലാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് പിന്നാലെ ഹോസ്റ്റലുകളും പിജി താമസ സൗകര്യങ്ങളിലും പ്രതിസന്ധി ജനജീവിതത്തെ ബാധിച്ചു തുടങ്ങി. 

വാണിജ്യ സിലിണ്ടറുകളുടെ പരിധി ഉയർത്താൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ പരഞ്ഞു. റേഷൻ മണ്ണെണ്ണ വിഹിതം ഉയർത്തുമെന്നും ജിആർ അനിൽ അറിയിച്ചു. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോൺഗ്രസും

പാർലമെന്റിൽ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവെച്ചു. സാഹചര്യം വിശദീകരിക്കാൻ നാല് മണിക്ക് കേന്ദ്രം വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
 

See also  കോയിപ്രത്തെ ദമ്പതികൾ കൂടുതൽ യുവാക്കളെ ക്രൂരമർദത്തിന് ഇരയാക്കിയതായി സൂചന

Related Articles

Back to top button