World

ആയത്തുല്ല അലി ഖൊമേനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ; മകളും മരുമകനും കൊലപ്പെട്ടു 40 ദിവസത്തെ ദുഃഖാചരണം

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ. ഇസ്രായേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ ഖൊമേനിക്കൊപ്പം മകളും മരുമകനും കൊച്ചുമകനും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ശനിയാഴ്ച രാവിലെ ഓഫീസിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെ ആയത്തുല്ല കൊല്ലപ്പെട്ടതായി ഫാർസ് വാർത്താ ഏജൻസി സ്ഥിരീകരിച്ചു

ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഖൊമേനി കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും ക്രൂരനായ വ്യക്തി കൊല്ലപ്പെട്ടുവെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കൂടി പറഞ്ഞത്. 

ഖൊമേനി കൊല്ലപ്പെട്ടതോടെ യുദ്ധമുനമ്പിൽ നിൽക്കുന്ന ഇറാനെ ഇനി ആര് നയിക്കുമെന്നതാണ് ചോദ്യം. പരമോന്നത നേതാവ് മരിച്ചാൽ പ്രസിഡന്റ്, ജുഡീഷ്യറി തലവൻ, ഗാർഡിയൻ കൗൺസിലിൽ നിന്നുള്ള ഒരു പുരോഹിതൻ എന്നിവരടങ്ങുന്ന മൂന്നംഗ സമിതി രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്നാണ് ഭരണഘടന പറയുന്നത്. എന്നാൽ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ജീവനോടെയുണ്ടോ എന്നതിലും സ്ഥിരീകരണം വന്നിട്ടില്ല
 

See also  ഭൂരിപക്ഷം കുറയുന്നു; റിപ്പബ്ലിക്കൻമാരോട് ഒറ്റക്കെട്ടായി നിൽക്കാൻ ട്രംപിന്റെ ആഹ്വാനം

Related Articles

Back to top button