World

അമേരിക്കയുടെ എഫ് 15 യുദ്ധവിമാനം കുവൈത്തിൽ തകർന്നുവീണു

അമേരിക്കൻ യുദ്ധവിമാനമായ എഫ് 15 കുവൈത്തിൽ തകർന്നുവീണു. ഇറാൻ ആക്രമണത്തിൽ തകർന്നതാണോ എന്നകാര്യത്തിൽ വ്യക്തതയില്ല. അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന റിപ്പോർട്ടുകളുമുണ്ട്. പൈലറ്റുമാർ രക്ഷപ്പെട്ടു

വിമാനം തകർന്നുവീഴുന്നതിന്റെയും രക്ഷപ്പെട്ട പൈലറ്റുമാരുടെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഘർഷം തുടരുന്നതിനിടെ അമേരിക്കുമായി ചർച്ചക്കില്ലെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി അറിയിച്ചു. 

യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭ്രാന്തമായ പ്രതീക്ഷകൾ മേഖലയെ കുഴപ്പത്തിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. യുഎസ് സൈനികരുടെ കൂടുതൽ ജീവഹാനിയെ കുറിച്ച് ട്രംപ് ഇപ്പോൾ ആശങ്കപ്പെടുകയാണെന്നും ലാരിജാനി പറഞ്ഞു
 

See also  ആപ്പിളിന് ട്രംപിന്റെ ഭീഷണി; ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ നിർമിച്ച ഫോണുകൾ അമേരിക്കയിൽ വിറ്റാൽ 25 ശതമാനം താരിഫ്

Related Articles

Back to top button