World

ഇറാനിൽ മരണ സംഖ്യ 1000 കടന്നു; 24 മണിക്കൂറിനിടെ മാത്രം 104 ആക്രമണങ്ങൾ

ഇസ്രയേൽ -യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാനിൽ മരണം 1000 കടന്നു. 24 മണിക്കൂറിനിടെ ഇറാനെതിരെ 104 ആക്രമണങ്ങൾ ഉണ്ടായതായെന്നാണ് റിപ്പോർട്ട്. ലെബനനിൽ 60 ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ഗൾഫ് മേഖലയിലെ അമേരിക്കൻ സേനാകേന്ദ്രങ്ങളിൽ ഇറാൻ ആക്രമണവും തുടരുന്നു. 

ഇറാനുമായുള്ള നിലവിലെ സംഘർഷത്തിന്റെ ഭാവി എന്താകുമെന്ന് ഇപ്പോൾ കൃത്യമായി പറയാനാകില്ലെന്ന് യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ പറഞ്ഞു. ക്യാപിറ്റോളിൽ നടന്ന നിർണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ഇറാനിലെ ജനങ്ങൾ ഈ സാഹചര്യം പ്രയോജനപ്പെടുത്തി സ്വന്തം രാജ്യത്തിന്റെ മാറ്റത്തിനായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 

മറ്റൊരു രാജ്യത്ത് പോയി അവിടെ പുതിയ ഭരണകൂടമോ രാഷ്ട്രീയ സാഹചര്യമോ കെട്ടിപ്പടുക്കുന്ന ‘നേഷൻ ബിൽഡിംഗ്’ ബിസിനസ്സിന് അമേരിക്കക്ക് താത്പര്യമില്ലെന്നും മൈക്ക് ജോൺസൺ പറഞ്ഞു. യുദ്ധം എത്രകാലം തുടരുമെന്ന് പറയാനാകില്ലെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതികരിച്ചിരുന്നു.
 

See also  ഇറാനിലെ ആക്രമണം അവസാനിപ്പിക്കില്ല; യുഎൻ സുരക്ഷാ സമിതി നിർദേശം തള്ളി ഇസ്രായേൽ

Related Articles

Back to top button