World

അസർബൈജാനിലും ഇറാന്റെ ആക്രമണം; വിമാനത്താവളത്തിലും സ്‌കൂളിലും ഡ്രോൺ വീണു

അസർബൈജാന് നേർക്കും ഇറാന്റെ ആക്രമണം. നഖ്ചിവാൻ വിമാനത്താവളത്തിനും സ്‌കൂളിനും നേർക്ക് ഡ്രോൺ ആക്രമണം നടന്നു. ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. പിന്നാലെ ഇറാനിയൻ സ്ഥാനപതിയെ അസർബൈജാൻ സർക്കാർ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു

ഇന്നുച്ചയോടെയാണ് രണ്ട് ഡ്രോണുകൾ ആക്രമണം നടത്തിയത്. ഒരു ഡ്രോൺ നഖ്ചിവാൻ വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടത്തിന് മുകളിലും മറ്റൊരു ഡ്രോൺ ഷെക്കേരാബാദ് ഗ്രാമത്തിലെ സ്‌കൂൾ കെട്ടിടത്തിലുമാണ് വീണത്. 

വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉചിതമായ നടപടികൾ സ്വീകരിക്കാൻ അസർബൈജാന് അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു
 

See also  അതിർത്തിയിലെ പ്രശ്നങ്ങൾ: യു.എസ്-മെക്സിക്കൻ അതിർത്തിയിൽ ആശങ്കകൾ വർദ്ധിക്കുന്നു

Related Articles

Back to top button