World

അയൽ രാജ്യങ്ങളെ ഇനി ആക്രമിക്കില്ല, ക്ഷമ ചോദിച്ച് ഇറാൻ; ഗൾഫ് മേഖലയിൽ ആശ്വാസം

അയൽ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങൾക്ക് ക്ഷമ ചോദിച്ച് ഇറാൻ. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു ഇറാൻ പ്രസിഡന്റ് മസൂദ് പസഷ്‌കിയാന്റെ പ്രതികരണം. ജിസിസി രാജ്യങ്ങളിലേക്ക് ഇനി ആക്രമണമുണ്ടാകില്ലെന്നും ഇങ്ങോട്ട് ആക്രമണം ഉണ്ടായാൽ മാത്രമേ ഇനി പ്രത്യാക്രമണമുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. അയൽ രാജ്യങ്ങളിലേക്ക് കടന്നുകയറാൻ ഇറാന് യാതൊരു പദ്ധതിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അയൽരാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഭരണനിർവഹണ ചുമതലയുള്ള ഇടക്കാല കൗൺസിൽ തീരുമാനമെടുത്തു. എന്നിരിക്കിലും ആക്രമണങ്ങൾക്ക് മുന്നിൽ ഇറാൻ ഒരു തരത്തിലും കീഴടങ്ങില്ലെന്നും മസൂദ് പസഷ്‌കിയാൻ വ്യക്തമാക്കി. ഇറാനെ എങ്ങനെയെങ്കിലും കീഴടക്കാമെന്ന സ്വപ്നം ശത്രുക്കൾക്ക് തങ്ങളുടെ പട്ടടയിലേക്ക് കൊണ്ടുപോകാമെന്നാണ് അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നത്.

ഒരാഴ്ചയോളമായി ഗൾഫ് രാജ്യങ്ങൾ ഇറാൻ ആക്രമണങ്ങളാൽ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഇറാന്റെ പരസ്യമായ ക്ഷമാപണം വന്നതോടെ ഭീഷണി ഒഴിഞ്ഞതിനാൽ ഉടൻ ഗൾഫ് രാജ്യങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. താത്ക്കാലികമായി പ്രവർത്തനം നിർത്തിവച്ച ദുബൈ വിമാനത്താവളം വീണ്ടും പ്രവർത്തന സജ്ജമായിട്ടുണ്ട്. 

 

See also  ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ മരണം 36 ആയി; ഖൊമേനി രാജ്യം വിടുന്നുവെന്ന വാർത്ത തള്ളി സർക്കാർ

Related Articles

Back to top button