World

150 യുഎസ് സൈനികർക്ക് പരുക്കേറ്റതായി റോയിട്ടേഴ്‌സ്; ഇറാനിലെ റഷ്യൻ കോൺസുലേറ്റിന് നേർക്ക് ആക്രമണം

ഇറാനുമായുള്ള യുദ്ധത്തിൽ 150 യുഎസ് സൈനികർക്ക് പരുക്കേറ്റതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി. പരുക്കേറ്റ അമേരിക്കൻ സൈനികരുടെ കണക്കുകൾ ഇതാദ്യമായാണ് പുറത്തുവരുന്നത്. നേരത്തെ 8 സൈനികർക്ക് പരുക്കേറ്റു എന്നായിരുന്നു പെന്റഗൺ പറഞ്ഞിരുന്നത്

പിന്നീട് പെന്റഗൺ 140 പേർക്ക് പരുക്കേറ്റതായി തിരുത്തി. ഇതിൽ 108 പേർ തിരികെ ജോലിയിൽ പ്രവേശിച്ചെന്നും പരുക്കേറ്റവരിൽ 8 പേരുടെ നില ഗുരുതരമാണെന്നും പെന്റഗൺ അറിയിച്ചു. അതേസമയം ഇറാന്റെ ആക്രമണത്തിൽ രണ്ട് സൈനികരടക്കം യുഎഇയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി

യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ടെഹ്‌റാനിൽ 40 പേർ കൊല്ലപ്പെട്ടു. ലബനനിൽ ഒരാഴ്ച്ചക്കിടെ കൊല്ലപ്പെട്ടത് 84 കുട്ടികളടക്കം 486 പേരാണ്. അബുദാബി റുവൈസ് വ്യവസായ മേഖലയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായി. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല

ഇറാനിലെ റഷ്യൻ കോൺസുലേറ്റിന് നേർക്കും ആക്രമണം നടന്നു. ഇസ്ഫഹാനിലെ കോൺസുലേറ്റിലാണ് ആക്രമണമുണ്ടായത്. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണിതെന്ന് റഷ്യ പ്രതികരിച്ചു. ആർക്കും പരുക്കില്ലെങ്കിലും കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു
 

See also  കാനഡയുടെ ഭക്ഷ്യ സേവന വ്യവസായത്തിന് ശബ്ദമായി "റെസ്റ്റോറന്റ്സ് കാനഡ"

Related Articles

Back to top button