World

ഖാർഗ് ദ്വീപ് ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇറാൻ; പശ്ചിമേഷ്യയിലെ യുഎസ് എണ്ണക്കമ്പനികൾ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്

ഖാർഗ് ദ്വീപിലെ അമേരിക്കൻ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ച് ഇറാൻ. പശ്ചിമേഷ്യയിൽ യുഎസുമായി സഹകരിക്കുന്ന എല്ലാ എണ്ണക്കമ്പനികളുടെ കേന്ദ്രങ്ങൾക്ക് നേരെയും പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. ഇറാന്റെ ഹൃദയമെന്ന് അറിയപ്പെടുന്ന ദ്വീപാണ് ഖാർഗ്

ഇറാന്റെ എണ്ണക്കയറ്റുമതിയുടെ ഭൂരിഭാഗവും നടക്കുന്നത് ഖാർഗ് ദ്വീപിൽ നിന്നാണ്. ഇതാണ് അമേരിക്ക ആക്രമിച്ചത്. ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ല് തന്നെ തകർക്കുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം. ഇവിടെയുള്ള സൈനിക കേന്ദ്രങ്ങൾ പൂർണമായി നശിപ്പിച്ചെന്നാണ് ട്രംപ് അവകാശപ്പെട്ടത്

ദ്വീപിൽ 15ലധികം സ്‌ഫോടനങ്ങൾ നടന്നു. എന്നാൽ എണ്ണയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് ഇറാൻ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തത്.
 

See also  ഗാസയിൽ ഇസ്രായേൽ ആക്രമണം: സപ്ലിമെന്റുകൾക്കായി കാത്തുനിന്ന കുട്ടികൾ കൊല്ലപ്പെട്ടു

Related Articles

Back to top button