World

ലെബനനിലെ പേജർ സ്‌ഫോടനം: ഇറാൻ അംബാസഡറുടെ കണ്ണ് നഷ്ടമായതായി റിപ്പോർട്ട്

ലെബനനിൽ പേജർ സ്‌ഫോടനത്തിൽ ഇറാനിയൻ അംബാസഡർ മൊജ്തബ അമാനിയുടെ കണ്ണ് നഷ്ടമായതായി റിപ്പോർട്ട്. മറ്റൊരു കണ്ണിന് ഗുരുതര പരുക്കേറ്റതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

പരുക്ക് ഗുരുതരമാണെന്നാണ് വിവരം. അമാനിയെ വിദഗ്ധ ചികിത്സക്കായി ടെഹ്‌റാനിലേക്ക് കൊണ്ടുപോകും. സ്‌ഫോടനശേഷം ലബനനിലെ തെരുവിൽ അമാനി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ആയിരക്കണക്കിന് പേജറുകൾ ഒരേ സമയം പൊട്ടിത്തെറിക്കുകയായിരുന്നു. 12 പേർ കൊല്ലപ്പെട്ടു. നാലായിരത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഇരുന്നൂറിലധികം പേരുടെ നില ഗുരുതരമാണ്.

The post ലെബനനിലെ പേജർ സ്‌ഫോടനം: ഇറാൻ അംബാസഡറുടെ കണ്ണ് നഷ്ടമായതായി റിപ്പോർട്ട് appeared first on Metro Journal Online.

See also  യുഎഇ പ്രസിഡന്റ് ഇറ്റലിയിലെത്തി - Metro Journal Online

Related Articles

Back to top button